ചരിത്രപശ്ചാത്തലം

 

ചരിത്രം എന്നത് ഭൂതകാലത്തിന്‍റെ നേര്‍ക്കാഴ്ചയാണ്. ഇത് പ്രാകൃത മനുഷ്യനില്‍ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പ്രയാണത്തില്‍ സംസ്കാരത്തിന്‍റേയും ആചാര അനുഷ്ഠാനങ്ങളുടെയും ശാസ്ത്രത്തിന്‍റെയും ഉള്‍പ്പെടെയുള്ളവയുടെ ഉന്നതിയുടെ നേര്‍ക്കാഴാചയാണ്. മനുഷ്യവര്‍ഗത്തിന്‍റെ ചരിത്രം അനേകം പ്രാദേശിക ചരിത്രങ്ങളുടെ സങ്കലനമാണ്. ഐതിഹ്യങ്ങളും നാട്ടറിവുകളും പഴങ്കഥകളും യഥാര്‍ത്ഥ്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് വയനാടിന്‍റെ ചരിത്രം. ഇതില്‍ ആദിമ നിവാസികളെ വയനാടന്‍ ചരിത്രത്തിന്‍റെ ഏടുകളില്‍ നിന്നും ഒരിക്കലും മാറ്റിനിര്‍ത്താനാവില്ല. വയനാട്ടിലെ മനുഷ്യസമൂഹം രൂപപ്പെടുന്നത് ക്രിസ്തുവിന് മുമ്പ് പത്ത് നൂറ്റാണ്ടിനുപ്പറമാണെന്ന് വിശ്വസിക്കുന്നു. ആധുനിക ശിലായുഗത്തിന്‍റെ ശേഷിപ്പുകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 6000 വര്‍ഷം പഴക്കമുള്ള എടയ്ക്കല്‍ ഗുഹയും സമീപ പ്രദേശങ്ങളുമാണ്. ഇവിടെനിന്ന് ലഭിച്ച മണ്‍പാത്രങ്ങളുടെ നിര്‍മ്മാണരീതി ബലൂചിസ്ഥാനിലേയും ഹാരപ്പയിലേയും സംസ്കാരത്തിന് മുമ്പുള്ള മണ്‍പാത്ര നിര്‍മ്മാണവുമായി ബന്ധമുള്ളതായും 1890ല്‍ കോളിന്‍ മെക്കന്‍സി സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും കണ്ടെത്തിയ കച്ചഴുവും കല്ലുളിയും ശിലായുഗത്തിന്‍റെ ശേഷിപ്പുകളായും കരുതപ്പെടുന്നു. കേരളത്തില്‍ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെക്കുറിച്ചുള്ള സൂചനകള്‍ എടയ്ക്കല്‍ ശിലാലിഖിതങ്ങളില്‍ നിന്നും ലഭ്യമാണ്. വയനാട്ടില്‍ ബുദ്ധമതം പ്രചരിപ്പിക്കപ്പെട്ടതായി സൂചനയുണ്ട്. ചെറുത്ത് നില്‍പിന്‍റേയും പിടിച്ചടക്കലിന്‍റെയും പരമ്പരകള്‍ വയനാടന്‍ ചരിത്രത്തില്‍ വായിക്കാനാകും.

വയനാട്ടില്‍ നിന്നും കണ്ടെടുത്ത വീരക്കല്ലുകളും ഇവിടത്തെ ശിലാക്ഷേത്രങ്ങളും മധ്യകാലവുമായി ബന്ധപ്പെട്ട തെളിവുകളാണ്. ദ്രാവിഡ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രചാരമുണ്ടായിരുന്ന സംഘകാലത്താണ് മേല്‍പ്പറഞ്ഞവ നിര്‍മ്മിക്കപ്പെട്ടതെന്ന് ചരിത്രകാരډാര്‍ അഭിപ്രായപ്പെടുന്നു. സംഘകാലത്ത് ഏഴിമല നന്ദന്‍റെ കീഴിലായിരുന്നു നമ്മുടെ ജില്ല. ക്രിസ്തുവര്‍ഷം 930കലിംഗ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നുവെന്ന് വേടര്‍ ഗോത്രവര്‍ഗ്ഗത്തിന്‍റെ കൈവശമായിരുന്നുവെന്നും കരുതപ്പെടുന്നു.  പത്താം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ കദംബര്‍ വയനാടിനെ കൈവശപ്പെടുത്തി. 1104 മുതല്‍ 1147 വരെ മൈസൂര്‍ ഭരിച്ചിരുന്ന ദ്വര സമുദ്രന്‍ ഹൊയ്സാല രാജവംശം ആധിപത്യമുറപ്പിച്ചു. 1527ല്‍ വിജയനഗര സാമ്രാജ്യത്തിന്‍റെ ഭാഗമായി 1610ല്‍ വയനാട് വീണ്ടും മൈസൂര്‍ രാജാക്കډാര്‍ക്ക് കീഴിലായി. പിന്നീട് കോട്ടയം രാജാവിന്‍റെ അധീനതയിലായി. 1792ല്‍ നമ്മുടെ പൂര്‍വ്വികര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴിലായി.  പിന്നീട് കോട്ടയം രാജാവിന്‍റെ അധീനതയിലായി. 1792ല്‍ നമ്മുടെ പൂര്‍വികര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴിലായി. 1799ല്‍ ബ്രിട്ടീഷൂകാര്‍ വയനാട് മൈസൂര്‍ രാജവംശത്തിന് കൈമാറുകയും 1803ല്‍ ബ്രിട്ടീഷ് ഭരണം തുടര്‍ന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള വീരപഴശ്ശിയുടെയും 1812ലെ ആദിവാസികളുടെയും ഐതിഹാസികമായ ചെറുത്തുനില്‍പുകള്‍ വയനാടിന്‍റെ ചരിത്രത്തിന്‍റെ  ജ്വലിക്കുന്ന ഓര്‍മ്മകളാണ് വയനാട്ടില്‍ ആദ്യമായി ഒരു റവന്യൂ സെറ്റില്‍മെന്‍റിന് തുടക്കം കുറിച്ചത്.   തലശ്ശേരി സബ് കലക്ടറായിരുന്ന റി.എച്ച്.ബാലന്‍ ആണെന്ന് എച്ച്.എസ്. ഗ്രാമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമയുടെ കാലത്ത് മുന്നനാട്,മുത്തൂര്‍നാട്, ഇളങ്കുര്‍നാട്,  നല്ലൂര്‍നാട്, ഇടനാങ്കൂര്‍, പോരന്നൂര്‍, കുറുമ്പാല, വയനാട്, മ്പിക്കൊല്ലി, ഗണപതിവട്ടം എന്നീ പത്ത് ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. പിന്നീട് ഭരണസൗകര്യത്തിനായി ഇവയെ പുതിയ അംശങ്ങളായി വിഭജിച്ചു.

സംഘകാലഘട്ടത്തില്‍ (ക്രിസ്തുവര്‍ഷം ആദ്യ അഞ്ച് നൂറ്റാണ്ട്) ചേര രാജവംശത്തില്‍ നിന്നും അധികാരം പിടിച്ചെടുത്ത വേടരാജവംശമായ ബേട്ടുക്കുറുമര്‍ , മുല്ലൈകുറുമ്പര്‍ എന്നിവര്‍ ഇന്നത്തെ ഊരാളികളും കുറുമ്പരുമായി അറിയപ്പെടുന്നു. എഡി. 10-ാം നൂറ്റാണ്ടോടുകൂടി വയനാടിന്‍റെ പൂര്‍ണാധിപത്യം കുറുംബരുടെ കീഴിലായി. വേടരാജാക്കډാരുടെ ഭരണകാലത്ത് കാട്ടുനായ്ക്കരും പണിയരും വയനാട്ടില്‍ വസിച്ചിരുന്നു. പ്രാക്തന ഗോത്രവര്‍ഗ്ഗമായ കാട്ടുനായ്ക്കര്‍ (പ്രാകൃത കന്നട ഭാഷ സംസാരിക്കുന്നവര്‍) ചരിത്രാതീതകാലത്ത് തന്നെ വയനാടിന്‍റെ സന്തതികളാണെന്ന് അനുമാനിക്കപ്പെടുന്നു. പണിയ വിഭാഗക്കാര്‍ നിഗ്രിറ്റോ വംശജരാണെന്ന് വിശ്വസിക്കുന്നു. വടക്കുനിന്ന് കുടിയേറിയവരോടൊപ്പം അടിയാളരായിരുന്നു പണിയ വര്‍ഗ്ഗത്തില്‍പ്പെട്ടവരെന്ന് കരുതുന്നു. നാടുവാഴി ഭരണകാലത്ത് കുറുമ്പര്‍ പാട്ടക്കുടിയാډാരും ഊരാളികള്‍ കൈത്തൊഴില്‍കാരും പണിയര്‍ അടിമവേലക്കാരും കാട്ടുനായ്ക്കര്‍ നായാടികളുമായിരുന്നു. പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളായ കുറുമര്‍, കുറിച്യര്‍ എന്നിവരുടെ പ്രധാന തൊഴില്‍ കൃഷിയാണ്. വള്ളിയൂര്‍ക്കാവ് ക്ഷേത്രം, അടിമക്കച്ചവടവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കേണ്ടതുണ്ട്. പണിയരുടെ അടിമവേല 1962ല്‍ നിയമം മൂലം അവസാനിപ്പിച്ചു. കൈത്തൊഴിലുകളില്‍ വിദഗ്ധരായ ഊരാളികള്‍ കൊട്ട, വട്ടി, മുറ, കുട, കത്തി, കലപ്പ തുടങ്ങിയ വീടുപകരണങ്ങളും പണിയായുധങ്ങളും നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ വിഭാഗമാണ്. കാട്ടുനായ്ക്കര്‍ വനവിഭവങ്ങള്‍ ശേഖരിച്ചും വേട്ടയാടിയും ഉപജീവനം തേടിയിരുന്നു. ഉത്സവത്തിന്‍റെ നടത്തിപ്പില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നെങ്കിലും നായര്‍ ഊര3ളډാരുടെ ക്ഷേത്രഭരണത്തിന്‍കീഴില്‍ അമ്പലത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് അനുവാദം ഉണ്ടായിരുന്നില്ല.

ബ്രിട്ടീഷ് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് 1934ല്‍ മഹാത്മജിയുടെ വയനാട് സന്ദര്‍ശനം ദേശീയ പ്രസ്ഥാനം സജീവമാകുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള തിരുവിതാംകൂറില്‍  നിന്നുള്ള കുടിയേറ്റം കാര്‍ഷികമേഖലയില്‍ ഒരു പുതിയ അധ്യായം രചിച്ചു. 1954ലെ എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന ചീങ്ങേരി കുടിയൊഴിപ്പിക്കല്‍സമരം കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് ഉത്തേജനമായി. 1957ലെ ഇ.എം.എസ്. മന്ത്രിസഭ നടപ്പാക്കിയ പട്ടയ വിതരണം വയനാടന്‍കാര്‍ഷിക മേഖലയിലെ എടുത്തുപറയത്തക്ക സംഭവമാണ്.

വയനാടിന്‍റെ പേരിന്‍റെ ഉറവിടം സംബന്ധിച്ച് ചരിത്രകാരډാര്‍ക്കിടയില്‍ വിഭിന്നാഭിപ്രായമുണ്ട്. വയല്‍നാട് എന്നും, വനനാട് എന്നും മായക്ഷേത്രത്തില്‍ നിന്നും മയനാടും പിന്നീട് വാമൊഴിയില്‍ മുഖേന വയനാട് എന്നും വഴിനാടില്‍ നിന്നും വാമൊഴിയിലൂടെയും ഈ പേരില്‍ എത്തിച്ചേര്‍ന്നുവെന്ന് പറയപ്പെടുന്ു. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയാലി രൂപംകൊണ്ടു. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളുടെ ഭാഗമായിരുന് സ്ഥലങ്ങള്‍ അടര്‍ത്തിയെടുത്താണ് വയനാട് രൂപീകരിച്ചത്. കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതും ഡക്കാണ്‍ പീഠഭൂമിയുടെ തെക്കേയൂത്ത് സ്തിതിചെയ്യുന്നതുമായ ജില്ലയാണ് വയനാട്. ഭൂവിസ്തൃതിയുടെ 38 ശതമാനം വനപ്രതേശമാണ്. 1980 നവംബര്‍ ഒന്നിനാണ് വയനാട് ജില്ലയുടെ പിറവി.

ഗണപതിവട്ടമെന്ന സ്ഥലത്തിന്‍റെ പ്രാധാന്യവും പ്രസക്തിയും പലപ്പോഴായി റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നുണ്ട്. ഗണപതിപാളയം എന്ന സ്ഥലത്തെ പോലീസ് പിക്കറ്റിംഗിനെക്കുറിച്ചും ബ്രിട്ടീഷ് ഭരണരേഖകളില്‍ പരാമര്‍ശം ഉണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുല്ല ഗണപതിക്ഷേത്രം തന്നെയാണ് ഗണപതിവട്ടം എന്ന പേര് നേടിക്കൊടുക്കുവാന്‍ കാരണമായെന്ന് വിശ്വസിക്കപ്പെടുന്നു. ടിപ്പുവിന്‍റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ സുല്‍ത്താന്‍സ് ബാറ്ററി എന്ന് നാമകരണം നേടിക്കൊടുക്കുവാന്‍ കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു. ടിപ്പുവിന്‍റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ സുല്‍ത്താന്‍ ബാറ്ററി എന്ന് നാമകരണം ചെയ്യുവാന്‍ ഇടയാക്കിയത്. മദ്ധ്യകാലഘട്ടത്തിലെ നഗരങ്ങള്‍ രൂപപ്പെട്ട രീതിയില്‍ ആരാധനാലയകേന്ദ്രത്തിന് ചുറ്റുമായി ജനങ്ങള്‍ കുടിയേറുകയും ചെയ്തു. ഇവിടം മൈസൂറിലേക്കുള്ള വാണിജ്യപാതയിലെ പ്രധാന ഇടത്താവളമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

 

            1934ല്‍ കിടങ്ങനാട് പഞ്ചായത്ത് സ്ഥാപിച്ചതോടുകൂടി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ ഭരണത്തില്‍ നിന്നും വിമുക്തമായി.  പിന്നീട് കിടങ്ങനാട് പഞ്ചായത്ത് വിഭജിച്ച് 1968ല്‍ നൂല്‍പ്പുഴ പഞ്ചായത്തും 1974ല്‍ നെന്‍മേനി പഞ്ചായത്തും 1968ല്‍ സുല്‍ത്താന്‍ ബത്തേരി പഞ്ചായത്തും രൂപീകരിക്കപ്പെട്ടു.  സുല്‍ത്താന്‍ ബത്തേരി സംസ്കാരങ്ങളുടെ സംഗമ ഭൂമിയായിരുന്നുവെന്ന് പുരാതന ഗണപതി ക്ഷേത്രവും 2000 വര്‍ഷത്തിലധികമായി പഴക്കമുള്ള ജൈനക്ഷേത്രവും ക്രിസ്ത്യന്‍ ആരാധാനാലയങ്ങളും മുസ്ളീം പള്ളിയും സാക്ഷ്യപെടുത്തുന്നു.  തമിഴ്നാട് മൈസൂര്‍ കൂര്‍ഗ് എന്നിവടങ്ങളുമായും വയനാടിന്‍റ ഇതരഭാഗങ്ങളുമായും ബന്ധം പുലര്‍ത്തിയിരന്നതിതെളിവുകളുണ്ട്.  മദ്ധ്യകാല ജന പ്രയാണങ്ങളുടെ സ്മരണകളായ വീരകല്ലുകള്‍ കാടിനുള്ളില്‍ ചിതറികിടക്കുന്ന തടയണകളുടെ മാതൃകകള്‍ ലിഖിതങ്ങള്‍തുടങ്ങിയവ സുല്‍ത്താന്‍ ബത്തേരിയുടെ സാം സ്കാരിക സംപുഷ്ഠത വെളിവാക്കുന്നു.  നവീനശിലായുഗംമുതല്‍ സമ്പന്നമായ ഒരു സംസ്കാര് കെട്ടിപെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് പട്ടികവര്‍ക്ഷവിഭാഗങ്ങളാണെന്ന് നിശംശയം പറയാം.  കര്‍ണ്ണാടക തമിഴ്നാട് എന്നിവടിങ്ങളില്‍ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാര്‍ ബ്രട്ടീഷ് ഭരണവുമായി ബന്ധപ്പെട്ട് എത്തിചേര്‍ന്നവര്‍രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അഭ്യന്തരകുടിയേറ്റം സൈനിക സേവനുവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ കോളനിവല്‍ക്കരണത്തിന്‍റെ ഉപഭോക്താക്കള്‍ ഉദ്ധ്യാഗസ്ഥര്‍ കച്ചവട ആവശ്യത്തിനായി എത്തിചേര്‍ന്നവര്‍ തുടങ്ങിയവ സുല്‍ത്താന്‍ ബത്തേരിയുടെ ജനസാന്ദ്രത സാധ്യമാക്കി.  2015ല്‍ നഗരസഭയായി ഉയര്‍ത്തപ്പെട്ടതോടെ സുല്‍ത്താന്‍ ബത്തേരിയുടെ ചരിത്രം പൂര്‍ണ്ണമാകുന്നു.